NRI
ആനിക്കാട് ഈസ്റ്റ്: കുന്നക്കാട്ട് പരേതനായ കെ. എം. മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ അന്നമ്മ മാത്യു (93) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. പരേത ആനിക്കാട് പാറേമാക്കൽ കുടുംബാംഗം.
അയർലൻഡിലെ സാമൂഹ്യ സംഘടനാ, കലാ സാഹിത്യ സാംസ്കാരിക മേഖലയിലെ (വേൾഡ് മലയാളി കൗൺസിൽ, പ്രവാസി കേരള കോൺഗ്രസ്, ലൂക്കൻ മലയാളി കമ്യൂണിറ്റി അയർലൻഡ്) പ്രമുഖനും അംബേദ്കർ സാഹിത്യശ്രീ ദേശീയ അവാർഡ് ജേതാവുമായ രാജു കുന്നക്കാടിന്റെ മാതാവാണ് പരേത.
മറ്റുക്കൾ: വത്സമ്മ, ലൈലമ്മ (ഏലിയാമ്മ, അയർലൻഡ്), ഫാ.ടോമി മാത്യു എസ് ഡി ബി (കോൽക്കത്ത), റോയിസ്, സുനിൽ (മെറീന ഷൂ പാലസ്), അനിൽ (അതിഥി കേറ്ററിംഗ്, പള്ളിക്കത്തോട്), പരേതനായ മാത്യു (ജോയി, ഉടുമ്പൻചോല).
മരുമക്കൾ: അപ്പച്ചൻ കൊടോപ്പറമ്പിൽ (ആർപ്പൂക്കര), ജോസഫ് കളപ്പുരക്കൽ (അയർലൻഡ്), എൽസി രാജു പറമ്പുകാട്ടിൽ (അയർലൻഡ്), ലിസി റോയിസ് തെങ്ങും തോട്ടത്തിൽ (മുത്തോലി), ലൈസാമ്മ സുനിൽ പ്ലാക്കുഴിയിൽ മറ്റക്കര (ഇസ്രായേൽ), ലിജി അനിൽ പുതുപ്പറമ്പിൽ പേരാവൂർ (ഇസ്രായേൽ), പരേതയായ ത്രേസ്യാമ്മ പേഴുംകാട്ടിൽ (ഉടുമ്പൻചോല).
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് മകൻ അനിലിന്റെ (ആനിക്കാട്) ഭവനത്തിൽ കൊണ്ടുവരും.
NRI
ഡാളസ്: ടെക്സസിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകയും നോർത്ത് ടെക്സസ് ഇൻഡോ അമേരിക്കൻ നഴ്സസ് അസോസിയേഷൻ സ്ഥാപകനേതാവും ജീവകാരുണ്യപ്രവർത്തകയുമായ ഏലിക്കുട്ടി ഫ്രാൻസിസിന്റെ സംസ്ക്കാരചടങ്ങുകൾ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കൊപ്പേൽ സെന്റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിൽ ആരംഭിക്കും.
ടെക്സസിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സാഹിത്യരംഗത്തെ പ്രമുഖർ അനുശോചനസന്ദേശം അർപ്പിക്കും. അഞ്ച് ദശകത്തിലേറെ ഡാളസ് കൗണ്ടി പാർക്കലാൻഡ് ഹോസ്പിറ്റലിൽ നഴ്സിംഗ് സൂപ്രവെെസറായി പ്രവർത്തിച്ച ഫ്രാൻസീസ് ഡാളസിലെ മലയാളികളുടെ സാംസ്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വമേകിയിട്ടുണ്ട്.
അന്തരിച്ച സിനിമ പ്രവർത്തകനും എഴുത്തുകാരനും സിനിമ നിർമാതാവുമായ സി.എൽ. ഫ്രാൻസീസ് ഭർത്താവാണ്. അന്തരിച്ച പ്രശസ്ത നടൻ ജയൻ ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന മലയാള ചിത്രം നിർമിച്ചത് സി. എൽ. ഫ്രാൻസീസാണ്. റോമിയോ ഫ്രാൻസീസ്, ബോബി ഫ്രാൻസീസ്, എന്നിവർ മക്കളും ബബിത ഫ്രാൻസീസ് മരുമകളും മായാ ഫ്രാൻസീസ് കൊച്ചുമകളുമാണ്.
ഡാളസ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാൻസീസ് ഡാളസ് സെന്റ് തോമസ് അപ്പസ്തോലിക് കാത്തലിക് ദേവാലയത്തിന്റെയും കൊപ്പേൽ സെന്റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിന്റെയും സ്ഥാപക അംഗമാണ്.
കൊപ്പേൽ സെന്റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ വേക്ക് സർവീസും നടക്കും. ശനിയാഴ്ച രാവിലെ 9.15ന് കൊപ്പേൽ സെന്റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിൽ തന്നെ സംസ്കാരശ്രൂശഷകൾ ആരംഭിക്കും.
തുടർന്ന് ഗാർലൻഡ് സെക്രട്ട് ഹാർട്ട് സെമിത്തേരിയിൽ സംസ്കാരചടങ്ങുകൾ പൂർത്തിയാകും.
കൂടുതൽ വിവരങ്ങൾക്ക്: റോമിയോ ഫ്രാൻസീസ് - 972 897 8063, ബോബി ഫ്രാൻസീസ് - 214 535 4746, ബിനോയി സെബാസ്റ്റ്യൻ - 214 274 5582, ജേക്കബ് മാത്യു(ബാബു) - 972 824 9784.